ചൈനയില്‍ നിര്‍മ്മിച്ച ഒരു ഗൌണിന്റെ നീളം കേട്ടാല്‍ ഞെട്ടും ഗൌണിന് 4100 മീറ്റര്‍ അതായത് ഏകദേശം നാല് കിലോമീറ്റര്‍ . ഈ ഗൌണുമിട്ട് ഒരു മോഡല്‍ ചൈനയിലെ ഷെങ്ദുവിലെ ഒരു പൂപ്പാടത്ത് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു.
നാല് കിലോമിറ്റര്‍ നീളമുള്ള ഈ വിവാഹ ഗൌണ്‍ പൂപ്പാടം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതായെ തോന്നു.ഈ ഗൌണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ഷിയാങ്ഷുന്‍ഷങുവിലെ വസ്ത്ര നിര്‍മ്മാതാക്കളാണ്.
ഗിന്നസ് റിക്കോര്‍ഡിലേക്ക് ഭാഗ്യം പരീക്ഷിക്കുകയാണ് ഈ ഗൌണ്‍ നിലവില്‍ ഗിന്നസ് ബുക്കിലുള്ള വിവാഹ വസ്ത്രത്തേക്കാള്‍ 1123 മീറ്റര്‍ നീളം കൂടുതലുണ്ട് ഗൌണിന്.ഇതിന്റെ നിലത്തിഴയുന്ന ഭാഗം പട്ടില്‍ തീര്‍ത്തതാണ്. ഒരു മാസം സമയമെടുത്താണ് വിവാഹ ഗൗണ്‍ നിര്‍മ്മിച്ചത്. ഗൌണിന്റെ വില 40,000 പൗണ്ടാണ്