കെയ്റോ സര്‍വകാലാശാലക്കു സമീപം വെടിവെപ്പ്: മൂന്ന് മരണം

Webdunia
ചൊവ്വ, 20 മെയ് 2014 (16:19 IST)
കെയ്റോ സര്‍വകാലാശാലയുടെ പ്രധാന കവാടത്തിന് സമീപമുള്ള പൊലീസ് പോസ്റ്റിലേയ്ക്ക് തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു.
 
കെയ്റോയിലെ അന്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അക്രമം. കാറില്‍ എത്തിയ അക്രമി പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 
 
ഈജിപ്തില്‍ അടുത്തയാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചെറുതും വലുതുമായ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.