പെറുവില്‍ ട്രക്ക് തടാകത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 41 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 12 വയസുകാരിയും രണ്ടു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെറുവിലെ സ്വാതന്ത്യ്രദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ട്രക്ക് തടാകത്തിലേക്ക് മറിയുകയായിരുന്നു. പാലം കടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തടാകത്തിലേക്കു മറിയുകയായിരുന്നു. ബസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. കുറച്ച് പേര്‍ ബസില്‍ നിന്ന് പുറത്തേക്ക് കടന്നപ്പോള്‍ മരിച്ചവര്‍ ബസില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘവും രക്ഷാ സംഘവും എത്തിച്ചേരുകയായിരുന്നു. അപകടത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല.