ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ച് 35 മരണം- വീഡിയോ

ഞായര്‍, 26 ജൂണ്‍ 2016 (16:41 IST)
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപ്പിടിച്ച് 35 മരണം. ചൈനയിലെ ഹുനന്‍ പ്രവിശ്യയിൽ ഇന്നു രാവിലെയാണ് അപകടം നടന്നത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 21ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കുകളേറ്റതായാണ് റിപ്പോര്‍ട്ട്.
 
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ബസ്സിലെ ഓയില്‍ ചോര്‍ച്ചയാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. 56 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി പുറത്തുവിട്ടിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക