നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഐ എസ് ഭീകരന്‍ മുഹമ്മദ് അബ്രിനി ബ്രസൽസിൽ അറസ്റ്റിലായതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിലും അബ്രിനിക്ക് പങ്കുള്ളതായാണ് സൂചന.
മാർച്ച് 22ന് ആക്രമണം നടന്ന ബ്രസൽസ് വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായ തൊപ്പിവെച്ച ഭീകരന്‍ അബ്രിനിയാണന്നാണ് റിപ്പോര്‍ട്ട്. മൊറോക്കോ വംശജനായ ബെല്‍ജിയം പൗരനാണ് അബ്രിനി. അബ്രിനിയോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരീസ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ അറസ്റ്റിലായ സലാ അബ്ദെസലാമിനൊപ്പം പാരിസ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് അബ്രിനി ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബറിൽ പാരിസിലുണ്ടായ ആക്രമണത്തിൽ 130 പേരുടെ ജീവനാണ് നഷ്ടമായത്. ബ്രസൽസിലുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ 32 പേര്‍ മരിച്ചിരുന്നു.