വ്യജ ഭാഷാപരിജ്ഞാന യോഗ്യത നേടിയവര്‍ കുടിയേറുന്നതിനേ തുടര്‍ന്ന് വിദേശ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ അന്വേഷണം തുടങ്ങി.
യുകെയിലെ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയ വിദേശവിദ്യാര്‍ഥികളില്‍ പലരും പ്രതിവര്‍ഷം ഇരുപതിനായിരം പൗണ്ടിലധികം സമ്പാദിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് വ്യാജന്മാരെ കണ്ടെത്തുന്നതിനായി റവന്യൂകസ്റ്റംസ് വിഭാഗവും ഇമിഗ്രേഷന്‍ വിഭാഗത്തെ സഹായിക്കാന്‍ രംഗത്തുണ്ട്.
2011 നുശേഷമാണ് ബ്രിട്ടണില്‍ വിദേശവിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിശോധിക്കല്‍ കര്‍ശനമാക്കിയത്. കുറഞ്ഞപക്ഷം ഇംഗ്ലീഷ് തെറ്റുകൂടാതെ സംസാരിക്കാനെങ്കിലും കഴിയുന്നവര്‍ക്ക് മാത്രമാണ് ഈ കാലയളവിനുശേഷം വിദ്യാര്‍ഥിവിസ അനുവദിച്ചിരുന്നത്.
എന്നാല്‍ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം അളക്കുന്നതിനുള്ള ടെസ്റ്റുകളില്‍ മികച്ച സ്‌കോര്‍ സമ്പാദിച്ചെന്നു വ്യാജ രേഖകളിലൂടെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ സഹായിക്കുന്ന തട്ടീപ്പു സംഘങ്ങളിലൂടെ രാജ്യത്ത് നിരവധിപ്പേര്‍ കുടിയേറിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി ജെയിംസ് ബൊക്കെന്‍ഷയര്‍ പറയുന്നത്.
പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങളും തട്ടിപ്പു സംഘങ്ങളും ചേര്‍ന്നു നടത്തുന്ന ഒത്തുകളിയിലൂടെ അനര്‍ഹരായ നിരവധിപേര്‍ ഭാഷപരിജ്ഞാനമില്ലെങ്കില്‍ കൂടി അതിനുള്ള യോഗ്യതകള്‍ വളഞ്ഞവഴിയിലൂടെ സമ്പാദിക്കുന്നുവെന്നാണ് വിവരം.
ഏതായാലും കുടിയേറ്റക്കാരില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അധികവും. അതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പലരും മര്യാദയ്ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയതായാണ് വിവരം.