ബ്രിട്ടന്റെ വരാനിരിക്കുന്ന നാളുകളില്‍ ഏഷ്യൻ വംശജനായ ഒരാൾ രാജ്യത്തെപ്രധാനമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് പ്രവചിച്ചു. ആസന്നഭാവിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഒരു ഏഷ്യൻ വംശജന്റെ പേര് കേൾക്കുന്ന ദിനമുണ്ടാകുമെന്നാണ് കാമറൂണ്‍ പ്രവചിച്ചത്.
ലണ്ടനിൽ ജി ജി 2 ലീഡർഷിപ്പ് അവാർഡുദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മാൻ ഒഫ് ദി ഇയർ" അവാർഡ് നേടിയ ഇന്ത്യൻ വംശജൻ രാമിന്ദർ സിംഗിനെ അദ്ദേഹം 'സമർത്ഥനായ വ്യവസായി" എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനത്തിന് ആഷ ഖേംക 'വുമൺ ഒഫ് ദി ഇയർ" അവാർഡ് നേടി.