ആണവായുധം പ്രയോഗിക്കാന്‍ ബ്രിട്ടന്‍ മടിക്കില്ലെന്ന് പുതിയ പ്രധാനമന്ത്രി തെരേസ മെയ്. ട്രൈഡന്റ് ആണവ പദ്ധതിയെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലെമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തേരേസ മെയ്. ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ആണവായുധ പ്രയോഗത്തിന് നിങ്ങള്‍ അനുമതി നല്‍കുമോയെന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അംഗത്തിന്റെ ചോദ്യത്തിന് അതെ എന്നാണ് തെരേസ മെയ് മറുപടി നല്‍കിയത്.