ബ്രസീലില്‍ എക്‌സിന്റെ നിരോധനം ശരിവെച്ച് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (16:05 IST)
ബ്രസീലില്‍ എക്‌സിന്റെ നിരോധനം ശരിവെച്ച് സുപ്രീംകോടതി. ശനിയാഴ്ച രാവിലെ മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. രാജ്യത്തെ പുതിയ നിയമപ്രതിനിധിയെ നിയമിക്കാന്‍ എക്‌സിന് സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു. പിന്നാലെയാണ് നിരോധനം. 
 
കോടതി നിയമങ്ങള്‍ മനപ്പൂര്‍വ്വം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു കക്ഷി നിയമാവാഴ്ചയ്ക്ക് മുകളിലാണെന്ന് സ്വയം കരുതുന്നു. അതിനാല്‍ അത് നിയമാവിരുദ്ധമായി മാറിയേക്കാമെന്ന് ജഡ്ജിമാര്‍ പറഞ്ഞു. എങ്കിലും എക്‌സ് മുന്‍കോടതിവിധികള്‍ പാലിച്ചാല്‍ നിരോധനം പിന്‍വലിക്കാമെന്ന് ചില ജഡ്ജിമാര്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article