ഗോള്‍ഡന്‍ ഗ്ലോബ്‍: ബോയ്ഹുഡ് മികച്ച ചിത്രം

Webdunia
തിങ്കള്‍, 12 ജനുവരി 2015 (14:02 IST)
ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ബോയ്ഹുഡിന്. ദ് ഗ്രാന്‍ഡ് ബുദാപെസ്റ്റ് ഹോട്ടല്‍ ആണ്  മികച്ച മ്യൂസിക്കല്‍ കോമഡി. ദി തിയറി ഓഫ് എവരിത്തിംഗ് എന്ന സിനിമയില്‍ സ്റീഫന്‍ ഹോക്കിംഗ്സി അവതരിപ്പിച്ച  എഡ്ഡി റെഡ്മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ജൂലിയന്‍ മൂറാ‍ണ് (സ്റ്റില്‍ ആലിസ്) മികച്ച നടി. മറവിരോഗം ബാധിക്കുന്ന ഭാഷാ അധ്യാപികയുടെ വേഷമാണ് ജൂലിയാനെ ചിത്രത്തില്‍ അവതരിപ്പിച്ചത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍  മൈക്കല്‍ കീറ്റനും (ബേഡ്മാന്‍) അമി ആഡംസുമാണ് (ബിഗ് ഐസ്) മികച്ച നടനും നടിയും.

ബോയ്ഹുഡിന്റെ സംവിധായകനായ റിച്ചാര്‍ഡ് ലിങ്കാറ്റെറാണ് മികച്ച സംവിധായകന്‍.  മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ബോയ്ഹുഡിനാണ്. പട്രിഷ്യ അര്‍ക്വിറ്റെയാണ് മികച്ച സഹനടി.മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം 'ബേര്‍ഡ്മാന്‍' നേടി. ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍2 ആണ് മികച്ച ആനിമേറ്റഡ് ചിത്രം. മികച്ച വിദേശചിത്രത്തിനുള്ള പുരസ്കാരം റഷ്യന്‍ ചലച്ചിത്രമായ ലെവിയാത്താനാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.