കറാച്ചി സാഹിത്യോത്സവം;അപേക്ഷ നൽകിയാൽ 10 മിനിറ്റിനകം വിസ അനുവദിക്കാമെന്ന് അനുപം ഖേറിനോട് പാക്കിസ്ഥാൻ

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (10:59 IST)
ബോളിവുഡ് നടന്‍ അനുപം ഖേർ അപേക്ഷ നൽകിയാൽ പത്തുമിനിട്ടിനകം തന്നെ വീസ അനുവദിക്കാമെന്ന് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. അനുപം ഖേർ വിസയ്ക്കായി ഇതുവരെയും അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ കിട്ടിയാലുടൻ തന്നെ അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. മറ്റുള്ളവരെ പോലെ അദ്ദേഹവും അപേക്ഷ നൽകണമെന്നുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും അബ്ദുൽ ബാസിത് പറഞ്ഞു.

നേരത്തെ കറാച്ചിയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അനുപം ഖേറിന് പാകിസ്ഥാന്‍ വിസ അനുവധിച്ചിരുന്നില്ല. ഇന്ത്യയില്‍നിന്നുള്ള 18 പേരാണ് ഇത്തവണത്തെ കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹിത്യോൽസവത്തിന് പങ്കെടുക്കാനായി വീസ ലഭിച്ചവരിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും നടി നന്ദിത ദാസും ഉൾപ്പെടുന്നു.

ബ്രിട്ടൻ, യുഎസ്, ഇന്ത്യ, ബംഗ്ലദേശ് എന്നിവ ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ നിന്നായി 35 പ്രതിനിധികളാണ് സാഹിത്യോൽസവത്തിന് എത്തുന്നത്. കഴിഞ്ഞ മേയിൽ പാക്കിസ്ഥാനിലെ ലഹോറിലേക്ക് അനുപം ഖേറിനു ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ആ സമയത്തും പാകിസ്ഥാന്‍ അദ്ദേഹത്തിനു വിസ അനുവധിച്ചിരുന്നില്ല. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുന്ന അനുപം ഖേര്‍ ഇത്തവണ പത്മഭൂഷണ്‍ ബഹുമതിയ്ക്ക് അര്‍ഹനായിരുന്നു.