നൈജീരിയയില്‍ ബോകോ ഹറാം ഭീകരര്‍ 86 ഗ്രാമീണരെ കൊലപ്പെടുത്തി

തിങ്കള്‍, 1 ഫെബ്രുവരി 2016 (08:56 IST)
വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 86 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പട്ടാളവെഷത്തില്‍ ലോറികളിലും ബൈക്കുകളിലുമായി എത്തിയ ഭീകരര്‍ ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്ന് അന്താരഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട്. ഈ ആഴ്ച്ചയിലെ മൂന്നാമത്തെ ആക്രമണമാണിത്. രാജ്യത്ത് രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന ബോകോ ഹറാം കലാപത്തില്‍ ആയിരക്കണക്കിനു പേര്‍ കെല്ലപ്പെടുകയും 20 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്‌തു കഴിഞ്ഞു.

ആളുകള്‍ താമസിക്കുന്നിടങ്ങളില്‍ ബോംബെറിഞ്ഞും വീടുകള്‍ അഗ്‌നിക്കിരയാക്കിയും സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയും ബോകോ ഹറാം ഭീകരര്‍ രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കുകയാണ്. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും പതിവാണ്. ശനിയാഴ്ച്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറിപ്പോയതായാണ് റിപ്പോര്‍ട്ട്.  

വെബ്ദുനിയ വായിക്കുക