ബോകോ ഹറാം തീവ്രവാദികളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നൈജീരിയ അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു. സൈനിക വക്താവായ ക്രിസ് ഉലുക്കലഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സഹായം അഭ്യര്‍ഥിച്ചത്.
2009 മുതല്‍ തുടരുന്ന അക്രമങ്ങളില്‍ രാജ്യത്ത് 13,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായും. അതിലേറെ പേര്‍ക്ക് മാരകമായ പരുക്കുകകള്‍ ഏറ്റതായും. ഈ സാഹചര്യത്തില്‍ സൈന്യം തീര്‍ത്തും പ്രയാസപ്പെട്ടിരിക്കുന്നെന്ന സൂചനയാണ് ക്രിസ് ഉലുക്കലഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബോകോ ഹറാം തീവ്രവാദികളുടെ പ്രവര്‍ത്തനത്തെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ സൈന്യമാണ് നൈജീരിയ്ക്ക് ഉള്ളതെങ്കിലും ആറുവര്‍ഷമായി രാജ്യത്ത് തുടരുന്ന കലാപങ്ങളില്‍ പരാജയമായിരുന്നു സൈന്യം. ആധൂനിക തരത്തിലുള്ള ആയുധങ്ങള്‍ ഇല്ലാത്തതും. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നതും സൈന്യത്തിന് തിരിച്ചടിയായി തീര്‍ന്നിരിക്കുകയാണ്. നൈജീരിയയില്‍ കഴിഞ്ഞദിവസം രണ്ട് സ്ഫോടനങ്ങള്‍കൂടി നടന്നു. ബോര്‍ണോ തലസ്ഥാനമായ മൈദുഗുരിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 10 വയസ്സുള്ള പെണ്‍കുട്ടി നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.