വയനാട് മോഡല്‍ നീലച്ചിത്ര പ്രദര്‍ശനം ചൈനയിലും

Webdunia
വെള്ളി, 26 ജൂണ്‍ 2015 (14:13 IST)
വയനാട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്‌റ്റാന്റിലെ ടെലിവിഷനില്‍ നീലച്ചിത്രം പ്രത്യക്ഷപ്പെട്ടതുപോലെ ചൈനയിലും പൊതുസ്ഥലത്ത് നീച്ചിത്ര പ്രദര്‍ശനം. ചൈനീസ്‌നഗരമായ മുദാംജിയാംഗിലെ റോഡ്‌സൈഡില്‍ സ്‌ഥാപിച്ചിട്ടുള്ള സ്‌ക്രീനില്‍ 10 മിനിറ്റാണ്‌ ചൂടന്‍ രംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. ജൂണ്‍ 24 ന്‌ വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം.  ഇവിടെ ഔട്ട്‌പുട്ട്‌ കേബിള്‍ ഊരാതെ ഒരു കേബിള്‍ ഓപ്പറേറ്റര്‍ ജോലി സ്‌ഥലത്തിരുന്നു കണ്ട നീലച്ചിത്രരംഗം പ്രത്യക്ഷപ്പെട്ടത്‌ നഗരത്തില്‍ സ്‌ഥാപിച്ചിട്ടുള്ള കൂറ്റന്‍ സ്‌ക്രീനില്‍ ആയിരുന്നു.

വഴിയെപോയവരും ബസ് സ്‌റ്റോപ്പില്‍ നിന്നവരുമായി അനേകര്‍ കാണ്‍കേ 10 മിനിറ്റോളം സിനിമ ഓടി. ചില വിരുതന്മാരാകട്ടെ ദൃശ്യങ്ങള്‍ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തി വീ ചാറ്റ്‌ പോലെയുള്ള സാമൂഹ്യസൈറ്റുകളിലൂടെ ഷെയറും ചെയ്‌തു. നാട്ടുകാര്‍ വിളിച്ചു പറഞ്ഞത്‌ അനുസരിച്ച്‌ ലോക്കല്‍ പോലീസ്‌ സ്‌ഥലത്തെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ ഒടുവില്‍ ആരോ സ്‌ക്രീന്റെ കേബിള്‍ വലിച്ചൂരി.

സമീപത്തെ കേബിള്‍ സ്‌റ്റേഷനിലിരുന്ന്‌ ആരോ കണ്ട നീലച്ചിത്രമാണ്‌ കൂറ്റന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഔട്ട്‌പുട്ട്‌ കേബിള്‍ ഊരാതിരുന്നതാണ്‌ നീലച്ചിത്രം കൂറ്റന്‍ സ്‌ക്രീനില്‍ എത്താന്‍ കാരണമായത്‌. ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. തനിക്ക്‌ അബദ്ധം പറ്റിയതാണെന്നും ജോലി പഠിച്ചു വരുന്നേയുള്ളെന്നും പോലീസിനോട്‌ പറഞ്ഞു.  വയനാട്ടിലെ കല്‍പ്പറ്റ ബസ്സ്‌ സ്‌റ്റാന്‍ഡിലെ ടെലിവിഷനിലായിരുന്നു കഴിഞ്ഞ ദിവസം കേരളത്തില്‍ ഉണ്ടായ സംഭവം. പെന്‍ ഡ്രൈവിലാക്കി കൊണ്ടുവന്ന നീലച്ചിത്രം കേബിള്‍ പണിക്കാരന്‍ കണ്ടത്‌ കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്റിന്റെ ടെലിവിഷനില്‍ വരികയായിരുന്നു.