ആയിരം രൂപയുടെ 23 വ്യാജ നോട്ടുകളും 500 രൂപയുടെ 380 വ്യാജ നോട്ടുകളുമാണ് ഇന്ത്യന്‍ നോട്ടുകളില്‍ ഉണ്ടായിരുന്നത്. സ്വിസ് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പിടികൂടിയ വ്യാജ വിദേശ കറന്‍സികളുടെ എണ്ണത്തില്‍ യൂറോ, ഡോളര്‍ എന്നിവയ്ക്കുപിന്നില്‍ മൂന്നാം സ്ഥാനത്തായി ഇന്ത്യന്‍ രൂപ.
സ്വിറ്റ്‌സര്‍ലെന്‍ഡിലെത്തുന്ന വിദേശ കറന്‍സികളില്‍ 403 എണ്ണം വ്യാജനാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ ഓഫിസ് ഓഫ് പൊലിസ് (ഫെഡ്‌പോള്‍) 2013ല്‍ 2,394 വ്യാജ യൂറോ നോട്ടുകളും 1,101 വ്യാജ യുഎസ് ഡോളര്‍ നോട്ടുകളും 403 വ്യാജ ഇന്ത്യന്‍രൂപാ നോട്ടുകളും പിടികൂടിയിട്ടുണ്ട്.