ബിന്‍ ലാദനെ വധിച്ചത് റോബ്‌ ഒനീല്‍

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (09:02 IST)
പാകിസ്‌ഥാനിലെ അബോട്ടാബാദില്‍ അല്‍ക്വയ്‌ദാ മേധാവി ബിന്‍ ലാദനെ വധിച്ചത് അമേരിക്കന്‍ സൈനികന്‍ റോബ്‌ ഒനീലെന്ന് റിപ്പോര്‍ട്ട്‌. റോബ്‌ ഒനീല്‍ തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയ്‌ക്കുവേണ്ടി 400 ഓപ്പറേഷനുകളാണ്‌ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്‌. ലാദന്‍ ഓപ്പറേഷനിടെ ഏറ്റുമുട്ടലില്‍ 30 പേരെ വധിക്കുകയും ചെയ്‌തു. 
 
എന്നാല്‍ ലാദന്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ച്‌ കൂടുതല്‍ തുറന്നുപറച്ചില്‍ നടത്തുന്നതില്‍നിന്നു ഒനീലിനെ അമേരിക്ക വിലക്കി. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയാറായിക്കൊള്ളാന്‍ ഉന്നത സൈനികോദ്യോഗസ്‌ഥര്‍ അദ്ദേഹത്തിനു മുന്നറിയിപ്പു നല്‍കി. ഇതാണ് വെളിപ്പെടുത്തല്‍ വൈകാന്‍ കാരണമെന്നാണ് ഒനീലിന്റെ നിലപാട്. 
 
2011 മേയ്‌ മൂന്നിനാണ്‌ അബോട്ടാബാദിലെ വസതിയില്‍ ഒനീലിന്റെ വെടിയുണ്ടകള്‍ക്കു ബിന്‍ ലാദന്‍ ഇരയായത്‌. മടങ്ങിയെത്തിയ അദ്ദേഹത്തെ അമേരിക്കന്‍ സര്‍ക്കാര്‍ രഹസ്യമായി ആദരിക്കുകയും ചെയ്‌തു. 20 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കാതെ മടങ്ങാനുള്ള തീരുമാനമാണു മേധാവികള്‍ക്ക്‌ ഒനീല്‍ അനഭിമതനാകാന്‍ കാരണം. ചില ആനുകൂല്യങ്ങള്‍ നിഷേധിച്ചായിരുന്നു തിരിച്ചടി. ഇതേ തുടര്‍ന്നാണു രഹസ്യം പുറത്തുവിടാന്‍ തീരുമാനിച്ചത്‌.
പ്രണയത്തകര്‍ച്ചയെ തുടര്‍ന്നാണു ഒനീല്‍ 19 -ാം വയസില്‍ അമേരിക്കന്‍ നേവിയില്‍ ചേര്‍ന്നത്‌.
ഇറാഖിലും അഫ്‌ഗാനിസ്‌ഥാനിലും ജോലി ചെയ്‌തിട്ടുണ്ട്‌. ബിന്‍ ലാദനെ വധിച്ച സംഘത്തില്‍ അംഗമായിരുന്നെന്നു പരസ്യമായി പറയുന്ന രണ്ടാമത്തെ വ്യക്‌തിയാണ്‌ ഒനീല്‍. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.