പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനം ഇസ്രായേലിന്റേതുപോലെയാണെന്ന വിമര്‍ശനവുമായി പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോ രംഗത്ത്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനത്തിലൂടെ ഇന്ത്യ പാക്കിസ്ഥാനെതിരെ ഇസ്രായേല്‍ മോഡല്‍ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് ബിലാവല്‍ റോപിക്കുന്നത്.
തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കൂടിയാണ് ഇന്ത്യയ്ക്കെതിരേ ബിലാവല്‍ രൂക്ഷമായ ആക്രമണം നടത്തിയത്. ഗുജറാത്തിലെ ഇരകളെപോലെയല്ല, ഞങ്ങള്‍ തിരിച്ചു പ്രതികാരം ചെയ്യുമെന്ന് മോഡി തിരിച്ചറിയണമെന്നും ബിലാവല്‍ ട്വീറ്റില്‍ പറയുന്നു.
നേരത്തേ കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ബിലാവല്‍ പറഞ്ഞിരുന്നു. കശ്മീരിന്റെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ലെന്നും മറ്റു പ്രവിശ്യകള്പോലെ കശ്മീരും പൂര്‍ണമായും പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നും ബിലാവല്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.