ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ടുണീഷ്യന്‍ പൌരനായ 23കാരന്‍ അനിസ് അമരി എന്ന ആളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.
അതേസമയം, അക്രമിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. കുറ്റവാളിയെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം അധികൃതര്‍ പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മാര്‍ക്കല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പിന്നീട് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.