സുരക്ഷാ കൌണ്‍സില്‍ മുന്‍പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ ഇറാന്റെ ആണവകരാറിന് അംഗീകാരം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ ആണവകരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യുദ്ധസാധ്യതകള്‍ ഇല്ലാതാകുമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും ഇതിലൂടെ യുദ്ധസാധ്യതകള്‍ വര്‍ധിക്കുകയാണ് ചെയ്യുകയെന്നും ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. അതിനാല്‍ തീരുമാനം പുനപരിശോധിക്കണമെന്നും നെതന്യാഹു വ്യക്തമാക്കി.
യുഎസ്, യൂകെ, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നീവര്‍ ചേര്‍ന്ന രാജ്യങ്ങളുടെ സംഘം ഇറാനുമായി ഉണ്‌ടാക്കിയ ആണവക്കരാറിനു യുഎന്‍ രക്ഷാസമിതി അംഗീകാരം നല്‍കിയിരുന്നു. പത്തുവര്‍ഷത്തേക്ക് ഇറാന്റെ ആണവ പരിപാടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കരാറാണിത്. ഈ വര്‍ഷാവസാനത്തോടെ ഇറാന്റെ മേലുള്ള ഉപരോധങ്ങളില്‍ പലതും ഇതോടെ മാറും.