ബംഗ്ലാദേശില്‍ സര്‍വ്വകലാശാല പ്രൊഫസര്‍ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. രാജ്‌ഷാഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ റഈസുല്‍ കരീം സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്.
വീട്ടില്‍ നിന്നും ബസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ രാജ്ഷാഹി നഗരത്തില്‍ വെച്ചാണ് അക്രമിക്കപ്പെട്ടത്. റഈസിന്റെ കഴുത്തില്‍ മൂന്നു പ്രവശ്യം കുത്തേറ്റെന്നും 70 മുതല്‍ 80 ശതമാനം വരെ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നത്.
കൊലക്ക് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് പൊലീസ് കമ്മീഷണര്‍ മുഹമ്മദ് ശംസുദ്ദീന്‍ പറഞ്ഞു. മുമ്പ് നടന്ന ആക്രമങ്ങളുടെ സ്വഭാവവും സമാന രൂപത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. 2013 മുതല്‍ മതേതര നിലപാട് പുലര്‍ത്തുന്ന അനേകം ബ്ലോഗര്‍മാരാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്നത്.
2013 ഫെബ്രുവരിയില്‍ നിരീശ്വര വാദിയായ ബ്ലോഗർ അഹ്മദ് റാജിബ് ഹൈദര്‍ കൊല്ലപ്പെട്ട കേസില്‍ നിരോധിത സംഘടനയായ അന്‍സാറുല്ല ബഗ്ലാ ടീമിന്റെ എട്ട് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു.