കാന്‍സര്‍ രോഗമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് കുടുംബം കൈവിട്ടു; ഭര്‍ത്താവിനെ ആവശ്യമുണ്ടെന്ന ബോര്‍ഡുമായി യുവതി തെരുവില്‍

Webdunia
ചൊവ്വ, 10 മെയ് 2016 (18:33 IST)
കാന്‍സര്‍ രോഗിയായ ചൈന സ്വദേശിനി ഭര്‍ത്താവിനെ ആവശ്യമുണ്ടെന്ന ബോര്‍ഡുമായി തെരുവിലിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷാന്‍ഡോങ് സിയാ(28)എന്ന യുവതിയാണ് തനിക്ക് ഭര്‍ത്താവിനെ ആവശ്യമുണ്ടെന്ന ബോര്‍ഡുമായി കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. വിവാഹ വേഷത്തിലായിരുന്നു ഷാന്‍ഡോങ് തെരുവിലിറങ്ങിയത്.
 
രോഗം മൂലം തളര്‍ന്നു പോകുന്ന അവസ്ഥയുണ്ടായിട്ടും ഭര്‍ത്താവ് തന്നെ സഹായിക്കാന്‍ തയ്യാറായില്ല. തനിക്ക് കാന്‍സര്‍ രോഗമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും തന്നെ ഉപദ്രവിച്ചെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ശ്രമിയ്ക്കുകയാണെന്നും ഷാന്‍ഡോങ് പറയുന്നു. തനിക്ക് ആകെ ഉണ്ടായിരുന്ന സമ്പാദ്യവും ഭര്‍ത്താവും അമ്മയും തട്ടിയെടുത്തു. കൂടാതെ തന്റെ ഒരു വയസുള്ള മകനേയും അവര്‍ കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി പറയുന്നു.
 
വിവാഹബന്ധം വേര്‍പെടുത്താന്‍ മൂന്ന് തവണ അയാള്‍ ശ്രമിച്ചു. എന്നാല്‍ മൂന്നു തവണയും പരാജയമായിരുന്നു ഫലം. എല്ലാമാസവും ഇരുപതിനായിരത്തോളം രൂപ തന്റെ ചികിത്സയ്ക്കായി ആവശ്യമാണ്‍. എന്നാല്‍ തനിക്കോ തന്റെ പ്രായമായ മാതാപിതാക്കള്‍ക്കോ ഈ പണം കണ്ടെത്താന്‍ കഴിയുന്നില്ല. ആരെങ്കിലും തന്നെ സംരക്ഷിക്കാന്‍ രംഗത്തു വരണമെന്നും യുവതി പറയുന്നു. വളരെ ദയനീയമായ അവസ്തയിലാണ് യുവതി തന്റെ ജീവിതാനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article