പൊതു തെരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരിച്ച് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്.റഷ്യന്‍ പാര്‍ലമെന്റംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബശര്‍ ഇക്കാര്യമറിയിച്ചത്. പൊതു തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ സിറിയന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.
ഐ.എസ്. പോലുള്ള തീവ്രവാദ ശക്തികള്‍ക്കെതിരെ സിറിയയില്‍ വിമത സൈന്യവുമായും യു.എസുമായും സഹകരിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഗ്ദാനം വിമതസൈന്യം നിരസിച്ചു. ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന റഷ്യയുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് വിമതസൈന്യം വ്യക്തമാക്കി. ഐ.എസിനെതിരെ എന്ന വ്യാജേന റഷ്യ കൂടുതലായും ഉന്നംവെക്കുന്നത്. വിമതസൈന്യത്തിന്റെ കേന്ദ്രങ്ങളാണെന്നും അവര്‍ പറഞ്ഞു.