ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സൈന്യം. 45 മിനിറ്റിനുള്ളില്‍ രാജിവയ്ക്കണമെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇന്ന് സൈന്യത്തിന്റെ ജനറല്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സൈന്യം പ്രധാനമന്ത്രി സ്വമേധയാ രാജിവയ്ക്കട്ടെയെന്ന നിലപാടിലാണ് നില്‍ക്കുന്നത്.