സമാധാനം പുന:സ്ഥാപിക്കാന്‍ ബാന്‍ കി മൂണ്‍ ഗാസ സന്ദര്‍ശിക്കും.

Webdunia
ശനി, 19 ജൂലൈ 2014 (14:53 IST)
യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഗാസ സന്ദര്‍ശിക്കും. ഗാസയിലെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു എന്നിന്റെ അടിയന്തരയോഗം കൂടി.
ഐക്യരാഷ്ട്രസഭ ഇസ്രയേല്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് പാലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്സും തുര്‍ക്കി പ്രധാനമന്ത്രി തയിപ് എര്‍ദോഗനും രംഗത്തെത്തി

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ നിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാന്‍ കി മൂണിന്റെ സന്ദര്‍ശനം. തുര്‍ക്കി ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഹമാസിനെ വെടിനിറുത്തലിന് പ്രേരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.