ബാൾട്ടിമോറിൽ കലാപം; നഗരത്തില്‍ കൊള്ളയടിയും ആക്രമവും വ്യാപകം

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2015 (12:23 IST)
പൊലീസ് കസ്റ്റ‌ഡിയിലിരിക്കെ മരിച്ച കറുത്ത വംശജന്റെ സംസ്കാരത്തിന് ശേഷം ബാൾട്ടിമോറിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ പതിനഞ്ച് പൊലീസുകാര്‍ക്കു പരുക്കേറ്റു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 12ന് അറസ്റ്റ് ചെയ്ത ആഫ്രിക്കന്‍ വംശജന്‍ ഫ്രെഡി ഗ്രേ (25) എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ നട്ടെല്ലിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടർന്ന് ഞായറാഴ്ചയാണ് മരിച്ചിരുന്നു തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയതോടെ കടകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. കൊള്ള നടത്തിയവർ മോഷ്ടിച്ച വസ്തുക്കൾ കൊണ്ടു പോകാൻ ബാഗുകളുമായി കാറുകളിലെത്തുണ്ടായിരുന്നു. അക്രമവും കൊള്ളയും മണിക്കൂറുകളോളം തുടർന്നതോടെ പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇവിടെ കര്‍ഫ്യു പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി നഗരത്തിലെങ്ങും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും തെരുവുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി 10 മുതൽ വെളുപ്പിന് അഞ്ച് വരെ ഇവിടെ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 12ന് പൊലീസ് അറസ്റ്റ് ചെയ്ത ഫ്രെഡി ഗ്രേ എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ നട്ടെല്ലിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടർന്ന് മരിച്ചത്. ആറ് പോലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. യുവാവിന്റെ ശവസംസ്‌കാര ചടങ്ങിന് തൊട്ടുപിന്നാലെയാണ് നഗരത്തില്‍ അക്രമം നടന്നത്. സംഭവത്തെക്കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.