ഇറാഖില്‍ കുര്‍ദ് പാര്‍ട്ടി (പിയുകെ) യുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെട്ടു. ആദ്യം കാര്‍ബോംബ് സ്‌ഫോനവും പിന്നീട് ചാവേറാക്രമണവുമാണ് ഉണ്ടായത്.
വടക്കന്‍ ബാഗ്ദാദിലെ ജലാവ്‌ല നഗരത്തിലുള്ള പ്രസിഡന്റ് ജലാല്‍ തലബാനി നയിക്കുന്ന കുര്‍ദ് പാര്‍ട്ടി ഓഫീസിനുനേരെയായിരുന്നു ആക്രമണം. രണ്ട് സംഭവങ്ങളിലുമായി 67 പേര്‍ക്ക് പരിക്കേറ്റു. സുന്നി ഭീകരരാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന.
വടക്കന്‍ നഗരമായ മൊസൂളില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ എട്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുപടിഞ്ഞാന്‍ കിര്‍കുക്കിന് സമീപം മൂന്ന് കുഴിബോംബ് സ്‌ഫോടനങ്ങളിലായി ഒരാളും മരിച്ചു.