സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലിന്റെ കൂടുതല്‍ രഹസ്യരേഖകള്‍ ന്യൂസ് വെബ്‌സൈറ്റില്‍; വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവിട്ട രേഖകളെക്കുറിച്ച് ഇന്ത്യയും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെ

വെള്ളി, 26 ഓഗസ്റ്റ് 2016 (08:22 IST)
ഇന്ത്യയുടെ സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി സംബന്ധിച്ച കൂടുതല്‍ രഹസ്യ രേഖകള്‍ പുറത്ത്. 'ദി ആസ്‌ട്രേലിയന്‍' എന്ന ദിനപത്രത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖകളെക്കുറിച്ച് ഇന്ത്യയും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ ദിനപത്രം അതിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തത്. കഴിഞ്ഞ ദിവസത്തെപോലെ തന്നെ, 'റെസ്ട്രിക്റ്റഡ്'വിഭാഗത്തിലുള്ള വിവരങ്ങളാണ് ഇന്നലെയും പ്രസിദ്ധീകരിച്ചത്.
 
അന്തര്‍വാഹിനിയുടെ സൗണ്ട് നാവിഗേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നതില്‍ പ്രധാനം. എന്നാല്‍, അതിന്റെ ഫ്രീക്വന്‍സിയും മറ്റും വിശദീകരിക്കുന്ന സാങ്കേതിക സവിശേഷതകള്‍ സൈറ്റില്‍ കറുപ്പിച്ചാണ് നല്‍കിയിരിക്കുന്നത്. ആയുധ പ്രയോഗത്തിന്റെ പ്രഹര പരിധിയും മറ്റും നിശ്ചയിക്കുന്ന 'ഓപറേഷന്‍ ഇന്‍സ്ട്രക്ഷന്‍ മാനുവലും' പുതുതായി ചോര്‍ന്ന രേഖകളിലുണ്ട്.

വെബ്ദുനിയ വായിക്കുക