അനുഷ്കയെ കണ്ട് കോ‌ഹ്‌ലി ‘വണ്ടറടിച്ചു‘...!

Webdunia
ബുധന്‍, 18 മാര്‍ച്ച് 2015 (14:42 IST)
വിരാട് കോ‌ഹ്‌ലിയുടെ ബാറ്റിംഗ് മികവില്‍ കാമുകി അനുഷ്കാ ശര്‍മ്മ ആഹ്ലാദിക്കുനതും കാമികിക്ക് ക്രീസില്‍ നിന്ന് ഫ്ലൈയിഗ് കിസ് സമ്മാനിക്കുന്ന കോഹ്‌ലിയേയും പല ക്രിക്കറ്റ് മത്സരങ്ങളുടെയും ചാനല്‍ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ സ്വന്തം കാമുകിയുടെ പ്രകടനം കണ്ട് കണ്ണുതള്ളിയ അവസ്ഥയാണ് വിരാട് കോഹ്‌ലിക്കിപ്പോള്‍. അനുഷ്കയുടെ പുതിയ ബോളീവുഡ് ചിത്രമായ എന്‍ എച്ച് 10 കണ്ടപ്പോളാണ് കോഹ്‌ലിയെ കാമുകിയുടെ പ്രകടനം ത്രില്ലടിപ്പിച്ചത്. സസ്‌പെന്‍സ് ത്രില്ലറായ എന്‍ എച്ച് 10ല്‍ കോഹ്‌ലിയുടെ കാമുകി അനുഷ്‌കയാണ് നായിക.
 
നാളെ നടക്കാനിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനു മുമ്പ് ഒന്ന് റിലാക്സ് ചെയ്യുന്നതിനാണ് കോഹ്‌ലി എന്‍‌എച് 10 കണ്ടത്. സിനിമയില്‍ അനുഷ്കയുടെ പ്രകടനം കണ്ട് വണ്ടറടിച്ച കോഹ്‌ലിക്ക് തന്റെ കാമുകിയേക്കുറിച്ച് ഓര്‍ത്തപ്പോള്‍ രോമാഞ്ചമുണ്ടായെന്നാണ് ശ്രുതി. ഏതായാലും സിനിമകണ്ട് താരം തന്നെ അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
 
ചിത്രം കണ്ട് ഇഷ്ടപ്പെട്ട കോഹ്‌ലി ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. മാര്‍ച്ച് 17 ന് വൈകുന്നേരമാണ് കോഹ്‌ലി ചിത്രം കണ്ട ശേഷം ട്വീറ്റ് ചെയ്തത്. കോലിയുടെ ട്വീറ്റ് ആരാധകര്‍ക്കും ഇഷ്ടപ്പെട്ടു. ചിത്രം സൂപ്പറായിട്ടുണ്ട് എന്ന് മാത്രമല്ല കാമുകിയായ അനുഷ്‌ക ശര്‍മയുടെ പ്രകടനവും കോഹ്‌ലി എടുത്തുപറഞ്ഞു. അനുഷ്‌കയെ ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്നും കോലി ട്വിറ്ററില്‍ കുറിച്ചു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.