അഭയാര്‍ഥി ബാലികയെ കരയിപ്പിച്ചു: അംഗല മെര്‍ക്കലിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Webdunia
ശനി, 18 ജൂലൈ 2015 (11:52 IST)
ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പലസ്തീനി അഭയാര്‍ത്ഥിയായ പെണ്‍കുട്ടിയെ കരയിപ്പിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍കെലിന്റെ പ്രതികരണം വിവാദമാകുന്നു. പലസ്തീന്‍ പെണ്‍കുട്ടി റീമാ സഹ്വിവില്ലിനോട് ജര്‍മ്മനിയിലേക്ക് സ്വാഗതമില്ലെന്നാണ് മെര്‍കെല്‍ തുറന്നടിച്ചത്.

അംഗല മെര്‍ക്കലിന്റെ മറുപടികേട്ട ഉടന്‍ തന്നെ പെണ്‍ക്കുട്ടി പൊട്ടിക്കരഞ്ഞു. ഉടന്‍ വേദിയില്‍ നിന്നും ഇറങ്ങി വന്ന മെര്‍ക്കല്‍ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. എല്ലാവരേയും പോലെ എനിക്കും ജീവിതത്തില്‍ ചില ലക്ഷ്യങ്ങളുണ്ട്, എനിക്കും ഇവരെ പോലെ പഠിക്കണം, എന്നാല്‍ ഞാന്‍ ദുഃഖിതയാണ്, എനിക്കും അവരെപ്പോലെ പഠിക്കണം സെമിനാറിലെ ചോദ്യത്തര സെഷനില്‍ റീമാ സഹ്വിവില്ലി ഇത്രമാത്രമാണ് പറഞ്ഞത്.

ഇതിന് മറുപടിയായി രാഷ്ട്രീയം പലപ്പോഴും കഠിനമാണ്. ലബനാനില്‍ ആയിരക്കണക്കിന് പലസ്തീനി അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട് എന്നാല്‍ അവരെയൊന്നും ഇവരെയൊന്നും സ്വീകരിക്കാന്‍ ഞങ്ങള്‍ക്കാകില്ലെന്നും മെര്‍കെല്‍ പറയുകയായിരുന്നു. മെര്‍കെലിന്റെ  എടുത്തടിച്ചത് പോലെയുള്ള മറുപടി കേട്ട കുട്ടി പൊട്ടിക്കരയുകയായിരുന്നു. അംഗല മെര്‍ക്കലിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്.