അമേരിക്കയുടെ സൂപ്പര്‍ സോണിക് യുദ്ധോപകരണം പരീക്ഷണത്തിനിടയില്‍ പൊട്ടിത്തെറിച്ചു. അലാസ്കയില്‍ നിന്ന് ഉപകരണം വിക്ഷേപിച്ച ഉടന്‍ തന്നെ വലിയ ശബ്ധത്തോടെ പൊട്ടി ചിതറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഭൂമിക്കു മുകളില്‍ എവിടെയും ഉള്ള ലക്ഷ്യകേന്ദ്രങ്ങളെ തകര്‍ക്കാര്‍ ശേഷിയുള്ള മിസൈലിന്റെ ഭാഗമായ ആയുധമാണ് പരീക്ഷിച്ചത്. വിക്ഷേപണ സമയത്ത് പൊട്ടിത്തെറിച്ച ഉപകരണം അതിനടുത്തായി തന്നെ തകര്‍ന്നു വീഴുകയായിരുന്നു.
യുഎസ് സൈന്യത്തിന്റെ സാന്‍ഡിയ നാഷണല്‍ ലബോറട്ടറി ആണ് ഈ സൂപ്പര്‍ സോണിക് ആയുധം വികസിപ്പിച്ചെടുത്തത്. 2011 നവംബറില്‍ ഇതിന്റെ ആദ്യ ഘട്ട വിക്ഷേപണം പരാജയം ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിലേക്കു നയിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ റിക്കി എല്ലിസണ്‍ വ്യക്തമാക്കി.