പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ഡ്രോണ്‍
(പൈലറ്റില്ലാത്ത ചെറുവിമാനം) മിസൈല്‍ ആക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ദത്തഖേല് മേഖലയില്‍ ഒളിവില്‍ ഒഴിഞ്ഞിരുന്ന തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. യുഎസ് സേനയുടെ ആക്രമണത്തെ പാകിസ്താന് അപലപിച്ചു. പാകിസ്ഥാന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് പാകിസ്ഥാന് വ്യക്തമാക്കി.
ഒളികേന്ദ്രങ്ങള്ക്കു മേല്‍ നാല് മിസൈലുകളാണ് സൈന്യം അയച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ യുഎസ് സേന നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം 10 പേര് കൊല്ലപ്പെട്ടിരുന്നു.