ഒടുവില്‍ അമേരിക്ക സമ്മതിച്ചു '' ഐ‌എസിന്റെ പിറവിക്ക് കാരണം ഞങ്ങളാണ്“

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (16:38 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ലോക ഭീഷണിയായി വളര്‍ന്നതിനു പിന്നാലെ കുറ്റസമ്മതവുമായി അമേരിക്ക രംഗത്തെത്തി. ഈ ആഗോള ഭീകര സംഘയുടെ പിറവിക്ക് കാരണമായത് തങ്ങളാണെന്ന് ഇപ്പോള്‍ അമേരിക്ക കുമ്പസരിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് കുറ്റസമ്മതവുമായി രംഗത്ത് വന്നത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിന്‍റെ കാലത്തുണ്ടായ ഇറാഖ് അധിനിവേശമാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘടന രൂപം കൊള്ളാന്‍ കാരണമെന്നാണ് ഒബാം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
 
അമേരിക്കയിലെ വൈസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബരാക് ഒബാമ ഇക്കാര്യങ്ങള്‍ തുറന്നു സമ്മതിച്ചത്. ഇറാഖ് അധിനിവേശകാലത്ത് അല്‍-ഖ്വയ്ദയില്‍ നിന്നാണ്‌ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന നിലവില്‍ വന്നത്. എന്നാല്‍ അത് മനപൂര്‍വ്വമല്ലാത്തൊരു പരിണിതഫലമായിരുന്നെന്നും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇപ്പോള്‍ അറുപത് രാജ്യങ്ങളുടെ പിന്തുണ അമേരിക്കയ്ക്കുണ്ടെന്നും ഒബാമ വ്യക്തമാക്കി. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.