മുപ്പത്തിയാറ് രോഗികളുടെ ജീവനെടുത്ത ഇന്ത്യന്‍ വംശജനായ മനോരോഗ ഡോക്ടര്‍ നരേന്ദ്ര നാഗറെഡ്ഡി അറസ്റ്റില്‍. അമേരിക്കയിലെ ജോര്‍ജിയയിലെ ക്ലെയ്‌റ്റോണ്‍ കൗണ്ടിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് നല്‍കിയാണ് മുപ്പത്തിയാറു പേരില്‍ പന്ത്രണ്ടുപേരെ ഇയാള്‍ കൊലപ്പെടുത്തിയത്. ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ ഈ കൊലപാതക വിവരം പുറത്തുവന്നത്.
ആര്‍രേദ ഓസ്റ്റിന്‍ എന്ന ഇരുപത്തൊന്‍പതുകാരിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. 1999ല്‍ ലൈസന്‍സ് ലഭിച്ചതു മുതല്‍ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ 'ഡോക്ടര്‍ ഡെത്ത്' എന്നാണ് ഇയാളെ വിശേഷിപ്പിച്ചത്.