ഓഗസ്റ്റിനു മുന്‍പ് അഫ്ഗാന്‍ വിടണമെന്ന താലിബാന്റെ അന്ത്യശാസനത്തെ തള്ളി അമേരിക്ക

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ഓഗസ്റ്റ് 2021 (11:35 IST)
ഓഗസ്റ്റിനു മുന്‍പ് അഫ്ഗാന്‍ വിടണമെന്ന താലിബാന്റെ അന്ത്യശാസനത്തെ തള്ളി അമേരിക്ക. ആഗസ്റ്റ് 31 ന് മുന്‍പ് രാജ്യം വിടണമെന്നായിരുന്നു താലിബാന്റെ അന്ത്യശാസനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ പൗരന്മാരെയും ഒഴിപ്പിക്കാന്‍ സാധിക്കാത്തതാണ് കാരണം. ജി7 സമ്മേളനത്തില്‍ മറ്റു രാജ്യങ്ങള്‍ താലിബാന്റെ കാര്യത്തില്‍ ആശങ്ക അറിയിക്കും. 
 
താലിബാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുകയാണെങ്കില്‍ സാമ്പത്തിക ഉപരോധനം ഏര്‍പ്പെടുത്തണമെന്നുള്ള നിര്‍ദേശങ്ങളാണ് ലോകരാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article