ചൈന മരണസംഖ്യ തിരുത്തിയതുപോലെ മറ്റു രാജ്യങ്ങളും ചെയ്യേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന

Webdunia
ശനി, 18 ഏപ്രില്‍ 2020 (11:15 IST)
കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ വുവാനിൽ കൂടുതൽ പേർ മരിച്ചിരുന്നു എന്ന ചൈനയുടെ വെളിപ്പെടുത്തുലിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കിയ ശേഷം മറ്റു രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകും എന്നാണ് കരുതുന്ത് എന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കെർകോവ് പറഞ്ഞു.
 
'മഹാമാരി അതിവേഗം വ്യാപിയ്ക്കുന്ന സമയത്ത് മരിച്ചരുടെ എണ്ണം തിട്ടപ്പെടുത്തുക എന്നത് വലിയ പ്രതിസന്ധികൾ നിറഞ്ഞതാണ് കൊവിഡ് മരണസംഖ്യ ചൈന പുനഃപരിശോധിച്ചതുപോലെ മറ്റു രാജ്യങ്ങളും തിരുത്തേണ്ടിവരുമെന്നാണ് കരുതുന്നത്'. മരിയ വാൻ കെർകോവ് വ്യക്തമാക്കി. കൊവിഡ് 19 ബാധിച്ച് വുഹാനിൽ 1,290 പേർ കൂടി മരിച്ചിരുന്നു എന്ന് ചൈന വെളിപ്പെടുത്തുകയായിരുന്നു. തെറ്റുകൾ പറ്റിയാതാവാം എന്നും വീടുകളിൽ മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നുമാണ് ചൈനയുടെ വിശദീകരണം. ഇതോടെ മരണസംഖ്യ 4,632 ആയി 

അനുബന്ധ വാര്‍ത്തകള്‍

Next Article