ജാഗ്രതൈ... ഇന്ത്യയിലേക്ക് അല്‍ ഖ്വയ്ദ വരുന്നു

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (09:22 IST)
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അല്‍ഖ്വയ്ദ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. പ്രവര്‍ത്തനം ഇന്ത്യന്‍ ഉപ്ഭൂഖണ്ഡത്തിലേക്കൂ‍ടി വ്യാപിപ്പിക്കാന്‍ അഹ്വാനം ചെയ്യുന്ന അല്‍ഖ്വയ്ദ തലവന്‍ അല്‍ സവാഹിരിയുടെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു.

മ്യാന്‍മര്‍, ബംഗ്ലാദേശ്, അസം, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളിലൂടെ ജിഹാദിനേ മേഖലയില്‍ എത്തിക്കുമെന്ന് അല്‍ സവാഹിരി വീഡിയോദൃശ്യത്തില്‍ പറയുന്നു.  അല്‍ഖായിദയുടെ ആഹ്വാനത്തെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധസേനയ്ക്കും ഇന്റലിന്‍ജന്‍സിനും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

55 55 മിനിറ്റുള്ള വിഡിയോ സന്ദേശത്തില്‍ ഇസ്ലാമിക ഭരണം ആഗോളതലത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള പ്രവേശനമെന്ന് പറയുന്നു. ഇതിനായി ശക്തരായ യുവനിരയെ നിയോഗിക്കുമെന്നും അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമറിനോടാവും തന്റെ സേന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്നും സവാഹിരി വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.