ഇന്ത്യയെ പേടിച്ച് വ്യോമപാതകൾ അടച്ചിട്ട പാകിസ്ഥാന് തിരിച്ചടി, നഷ്ടം 688 കോടി

Webdunia
ബുധന്‍, 3 ജൂലൈ 2019 (19:01 IST)
ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമക്രമണത്തെ തുടർന്ന് ഇന്ത്യയുടെ ആക്രമണം ഭയന്ന് വ്യോമപാതകൾ അടച്ചിട്ട പാകിസ്ഥാൻ വലിയ സമ്പത്തിക നഷ്ടം നേരിടുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ വ്യോമപാത അടച്ചിട്ടതോടെ വിമാനങ്ങൾ റൂട്ടുകൾ മാറ്റി യത്ര അരംഭിച്ചു. ഇതോടെ വിവിധ വിഭഗങ്ങളിൽനിന്നും പാകിസ്ഥാന് ലഭിക്കുന്ന വരുമാനത്തിൽ വലിയ കുറവണുണ്ടായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി 10 കോടി ഡോളറാണ് ഈ ഇനത്തിൽ നഷ്ടം ഉണ്ടായിരിക്കുന്നത് .   
 
ഇന്ത്യ വ്യോമാക്രമണം നടത്തുമെന്ന് ഭയന്ന് ഫെബ്രുവരി 27നാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വ്യോമപാതകൽ പകിസ്ഥാൻ അടച്ചിട്ടത്. ഇതോടെ ദിവസവും ഇതുവഴി കടന്നുപോകുന്ന 400 വിമനങ്ങൾ റൂട്ടുമാറി അധികദൂരം സഞ്ചരിച്ച് യാത്ര തുടരുകയായിരുന്നു. [പകിസ്ഥാന് മുകളിലൂടെ പറക്കുന്നതിന് ഓരോ വിമാനക്കമ്പനികളും ഏകദേശം 40,000രൂപയോളം നൽകണം.
 
ദിവസേന 400ഓളം വിമാനങ്ങൾ സഞ്ചരിക്കുന്ന റൂട്ടിൽ ഈ വരുമാനം ഇല്ലാതായതോടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. ബാങ്കോക്ക് ഡൽഹി തുടങ്ങിയ സർവീസുകൾ പൂർണമായും നിർത്തിവക്കുക കൂടി ചെയ്തതോടെ നഷ്ടം ഭീമമായി ഉയരുകയായിരുന്നു 

അനുബന്ധ വാര്‍ത്തകള്‍

Next Article