അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടിയ വേഗത്തില്‍ ഉയരത്തിലേക്ക് പറക്കാന്‍ ശ്രമിച്ചതാണ് എയര്‍ ഏഷ്യ 8501 വിമാനം തകരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന വിമാനം കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു.
മണിക്കൂറില്‍ 653 കിലോമീറ്റര്‍ വേഗത്തിലാണ് വിമാനം സഞ്ചരിച്ചിരുന്നതെന്നും. 32,000 അടി ഉയരത്തിലായിരുന്ന വിമാനം 38,000 അടിയിലേക്ക് ഉയര്‍ത്താനാണ് അനുമതി തേടിയിരുന്നത്. ഇതുപക്ഷേ, രണ്ടു മിനിറ്റ് കഴിഞ്ഞ് 2000 അടി ഉയര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു. അതിനുമുമ്പുതന്നെ വിമാനം അനുവദിക്കാവുന്നതിലും ഏറെ ഉയരത്തിലേക്ക് പറക്കുകയും. ഈ സാഹചര്യത്തില്‍ എഞ്ചിന്‍ നിന്ന് പോയതാകാം അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ജക്കാര്‍ത്തയിലെ ഒരു റഡാറില്‍ വിമാനം 36,000 അടി ഉയരത്തില്‍ എത്തിയതായി രേഖപ്പെടുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റ് നിര്‍ബന്ധിതമായി ഇങ്ങനെ തീരുമാനമെടുക്കുകയായിരിക്കാമെന്നും സംശയമുണ്ട്.
വിമാനം യാതൊരു കേട് പാടുകളും കൂടാതെയാണ് കടലില്‍ പതിച്ചിരിക്കുന്നത്. ഇതാണ് കൂടിയ വേഗത്തില്‍ ഉയരത്തിലേക്ക് പറക്കാന്‍ ശ്രമിച്ച് എഞ്ചിന്‍ നിന്ന് പോയാല്‍ മാത്രമെ ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമാകുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.