അഫ്ഗാനിസ്ഥാനിലെ ജലാല്‍ബാദ് വിമാനത്താവളത്തില്‍ യു.എസ് സൈന്യത്തിന്റെ ഹെര്‍ക്കുലീസ് സി-130 ചരക്കുവിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. വിമാനം തങ്ങള്‍ വെടിവെച്ചിട്ടതാണെന്ന് അവകാശപ്പെട്ട് അഫ്ഗാന്‍ താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ യു.എസ് സൈന്യം വെളിപ്പെടുത്തിയിട്ടില്ല.
അപകടവിവരം ഇന്ന് രാവിലെയാണ് പുറത്തുവിട്ടത്. മരിച്ചവരില്‍ ആറുപേര്‍ സൈന്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നാട്ടുകാരും മറ്റുള്ളവര്‍ വിമാനത്താവളത്തിലെ ജോലിക്കാരുമാണെന്ന് യു.എസ് സൈന്യത്തിലെ കേണല്‍ ബ്രിയാന്‍ ട്രൈബസ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ വലിയ ചരക്കുകളും സൈനികരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വിമാനമാണ് ഹെര്‍ക്കുലീസ് സി-130. ഇന്‍ഡൊനീഷ്യയില്‍ കഴിഞ്ഞ ജൂലായില്‍ പൊതുവേ സുരക്ഷിതമെന്ന് കരുതുന്ന ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട സൈനിക വിമാനം തകര്‍ന്ന് വീണ് 140 പേര്‍ മരിച്ചിരുന്നു.