അഫ്ഗാനില്‍ 27 പൊലീസുകരെ തട്ടിക്കൊണ്ടുപോയി

Webdunia
വ്യാഴം, 22 മെയ് 2014 (12:08 IST)
അഫ്ഗാനില്‍ തലിബാന്‍ തീവ്രവാദികള്‍ 27പൊലീസ് ഉദ്യ്യൊഗസ്ഥരെ തട്ടിക്കൊണ്ടുപോയി. യില്‍ പൊലീസും താലിബാന്‍ തിവ്രവാദികളും തമ്മില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്‍.

അഫ്ഗാന്‍ പൊലീസ് ഓഫിസര്‍മാരെ താലിബാനികള്‍ തട്ടിക്കൊണ്ടുപോയതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി അറിയിച്ചു. യാംഗന്‍ ജില്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച മൊബൈല്‍ സന്ദേശത്തില്‍ തങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് താലിബാന്‍ അവകാശപ്പെട്ടതായും റിപോര്‍ട്ട് ഉണ്ട്.

ഈ വര്‍ഷാവസാനത്തോടെ രാജ്യത്തു നിന്നും പിന്‍വാങ്ങാനൊരുങ്ങുന്ന വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം.