ഉത്പന്നം ഏതുമാകട്ടെ അതില്‍ സ്ത്രീ ശരീരം ഉള്‍പ്പെടുത്തുന്ന പതിവ് രീതിക്ക് വ്യത്യാസമായി സ്യൂട്ട് ബ്രാന്‍ഡായ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം പുറത്തെത്തി. സ്ത്രീ നഗ്നതയെ ഭാഗികമായി പരസ്യപ്പെടുത്തിക്കൊണ്ടുള്ള വിപണനതന്ത്രങ്ങളെക്കാള്‍ തങ്ങള്‍ക്കിഷ്ടം പുരുഷ നഗ്നതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പുറത്തിറക്കിയത്.
പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളിലും ഷേവിങ്ങ് ക്രീമുകളിലും ബോഡി സ്‌പ്രേകളില്‍ പോലും അര്‍ദ്ധനഗ്‌നയായ സ്ത്രീയെ ഉള്‍പ്പെടുത്തിയിരുന്നു. ഈ വിപണനതന്ത്രം പണ്ടുമുതലേ നിലനിന്നിരുന്ന ഒന്നാണ്. ഇതില്‍ നിന്നും വിപരീതമായാണ് സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം വന്നിരിക്കുന്നത്. സ്യൂട്ട് ധരിച്ച സ്ത്രീക്കൊപ്പം ഫ്രെയിമില്‍ നഗ്‌നനായ പുരുഷനെയും കാണാം.