ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി... തകര്‍ന്ന പ്രണയത്തില്‍ നിന്നും മോചിതരാകാം !

ഞായര്‍, 8 ഒക്‌ടോബര്‍ 2017 (16:16 IST)
ബന്ധങ്ങള്‍ മനോഹരവും അതിശയകരവുമാണ്. മാത്രമല്ല ദൈവത്തിന്‍റെ വരദാനവും. ബന്ധങ്ങളാണ് ആളുകളെ തമ്മില്‍ അടുപ്പിക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മിലുള്ളത് അഛനും അമ്മയും തമ്മിലുള്ളത് സുഹൃത്തുക്കള്‍ തമ്മിലുള്ളത്, കാമുകീ കാമുകന്‍‌‌മാര്‍ തമ്മിലുള്ളത് പ്രൊഫഷനോടുള്ളത് അങ്ങനെ പോകുന്നു ബന്ധങ്ങളുടെ നിര. 
 
ബന്ധങ്ങളുടെ പല രൂപത്തിലാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഇവയില്‍ ഏറ്റവും മനോഹരവും ഉദാത്തവുമായ ഒന്നാണ് പ്രണയം. ഒരു നല്ല ബന്ധത്തില്‍ ഒരാള്‍ എല്ലാം പങ്കാളിക്കായി സമര്‍പ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഒരു പക്ഷേ ബന്ധത്തിനായി ലോകത്തെ തന്നെയോ തന്നെ തന്നെയോ ഒരാള്‍ നല്‍കിയേക്കാം. എന്നാല്‍ ആ ഒരു ബന്ധം തകര്‍ന്നാലോ?
 
പ്രണയം ഒഴികെ എല്ലാ ബന്ധങ്ങളും തകരുന്നത് സഹിക്കാം. എന്തു കൊണ്ടാണിങ്ങനെ? എങ്ങനെ ബന്ധത്തെ സംരക്ഷിക്കും? തകര്‍ന്ന പ്രണയത്തില്‍ നിന്നും എങ്ങനെ മോചിതനാകും? എങ്ങനെ നല്ല ബന്ധം നേടും? അങ്ങനെ പോകുന്നു ബന്ധത്തിന്റെ ആശങ്കകള്‍. പലപ്പോഴും അമിത പ്രതീക്ഷകളാണ് ബന്ധത്തെ തകര്‍ക്കുന്നതും വിഷാദ ചിന്തയിലേക്ക് നയിക്കുന്നതും. ഓര്‍ക്കുക. ഉയര്‍ച്ചയും താഴ്‌ചയും ജീവിതത്തില്‍ എന്ന പോലെ ബന്ധത്തിലും ഉണ്ട്. 
 
ഉന്നതമായ പ്രതീക്ഷകള്‍ എപ്പോഴും പരാജയത്തിലേക്ക് നയിച്ചേക്കാം. ഉയര്‍ച്ച എന്നത് എപ്പോഴും ഷോക്കിലേക്കാണ് നയിക്കുന്നത്. ബന്ധത്തിന്റെ കാര്യത്തിലും അതു വ്യത്യസ്തമല്ല. ഏറ്റവും അടുത്തവരെങ്കില്‍ തകര്‍ച്ച കൂടുതല്‍ ഷോക്കായിരിക്കും. അതൊരു സാധാരണ തത്വമാണ്. ഒരു കാര്യം മനസ്സിലാക്കുക... ജീവിതം സമവാക്യങ്ങള്‍ കൊണ്ടോ സൂത്രവാ‍ക്യങ്ങള്‍ കൊണ്ടോ ഉണ്ടാക്കിയതല്ല. ഒരിക്കലും ഗണിതപരമായി ജീവിതത്തെ സമീപിക്കാനും കഴിയില്ല.
 
ബന്ധം തകരുന്നതില്‍ നിന്നും ക്ഷണത്തില്‍ മോചിതരാകുന്ന കാര്യത്തില്‍ ദോഷൈകദൃ‌‌ക്കുകളാണ് പ്രായോഗികമായി ചിന്തിക്കുന്നവര്‍. ഇത്തരം ആള്‍ക്കാര്‍ ഒരിക്കലും ആരെയും അമിതമായി വിശ്വസിക്കാറില്ല. അതുകൊണ്ട് തന്നെ ബന്ധങ്ങള്‍ തകരുമ്പോള്‍ ആശ്ചര്യപ്പെടാറില്ല. കാരണങ്ങള്‍ തപ്പി ചിലപ്പോള്‍ ഇവര്‍ അതിശയിക്കുകയും ചെയ്യുമെന്നതാണ് സത്യം. 
 
എന്നാല്‍ ഇതിനു മറുവശത്ത് ഒരു കൂട്ടരുണ്ട്. തന്‍റെ പ്രണയിനിയും താനും ഒരോരുത്തര്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണെന്നും വിശ്വസിക്കുന്നവര്‍. അവര്‍ വിശ്വാസവും വിധേയത്വവും കഴിയുന്നിടത്തോളം ജീവിതത്തില്‍ സാധിക്കുന്നതിനുമപ്പുറം കൊണ്ടു പോകുന്നവരാണ്. ബന്ധം തകര്‍ന്നാല്‍ ഇവരും തകര്‍ന്നു പോകുന്നു. ഒരു മോശം വിധിയില്‍ ഇവര്‍ പങ്കാളികളെ കുറ്റപ്പെടുത്തുകയും ചെറിയ കാര്യങ്ങളില്‍ വിഷാദത്തിനടിമപ്പെടുകയും ചെയ്യും. 
 
ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇവര്‍ ഇത് എങ്ങനെ സംഭവിച്ചെന്ന് ഓര്‍ത്ത് വിഷമിക്കും. പങ്കാളിയെ അമിതമായി വിശ്വസിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് ഇക്കാര്യം ഉണ്ടാക്കുന്ന ഷോക്ക് സഹിക്കാവുന്നതിന് അപ്പുറമായിരിക്കും. ചിലപ്പോള്‍ മന:ശ്ശാസ്ത്രജ്ഞന്‍റെ സഹായം തന്നെ വേണ്ടി വന്നേക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍