ഈ അശ്ലീല വെബ്സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ടോ ?; നിങ്ങളുടെ പേരുവിവരങ്ങള്‍ ഉടന്‍ പരസ്യമാകും - ഞെട്ടിപ്പിക്കുന്ന കണക്കറിയാം!

തിങ്കള്‍, 14 നവം‌ബര്‍ 2016 (19:29 IST)
ഹാക്കർമാർ ഒന്നിനെയും വെറുതെ വിടുന്നില്ല, ഇത്തവണ ഹാക്കര്‍മാര്‍ ചോര്‍ത്തിയത് അഡൾട്ട്ഫ്രണ്ട് ഫൈൻഡർ എന്ന പ്രമുഖ അശ്ലീല വെബ്സൈറ്റില്‍ അംഗത്വമെടുത്ത 400 ദശലക്ഷം (40 കോടി) പേരുടെ വിവരങ്ങളാണ്. ഇവരുടെ പേരുവിവരങ്ങള്‍ എല്ലാം ചോര്‍ത്തപ്പെട്ടതായാണ് വിവരം.

ഡേറ്റിങ് വെബ്സൈറ്റിൽ അംഗത്വമെടുത്തവരുടെ സ്വകാര്യ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. ഇവരുടെ യൂസർനെയിം, പാസ്‌വേർഡ്, ഇ–മെയിൽ ഐഡി, അവസാന സന്ദർശന സമയം, ഉപയോഗിക്കുന്ന ഐപി, സൈറ്റ് മെംബർഷിപ്പ് സ്റ്റാറ്റസ് എന്നീ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.

ഇത്രയും പേരുടെ വിവരങ്ങൾ ഒന്നിച്ച് ഹാക്ക് ചെയ്യുന്നത് ഇത് ആദ്യമാണ്. 2013 ൽ 35.9 കോടി പേരുടെ മൈസ്പേസ് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയിരുന്നു. അതേസമയം, ചോര്‍ത്തല്‍ വിവരത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാന്‍ അഡൾട്ട്ഫ്രണ്ട് ഫൈൻഡർ തയാറായിട്ടില്ല.

വെബ്ദുനിയ വായിക്കുക