നാലടി ആറിഞ്ച് ഉയരവും 88 പൗണ്ട് ഭാരവുമുള്ള കീലിംഗ് അറുപത്തിയേഴാം വയസിലാണ് ഓടാന്‍ തുടങ്ങിയത്. മയക്കുമരുന്ന് ഇടപാടിനിടയില്‍ രണ്ട് മക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഷാദ രോഗത്തിന് അടിപ്പെട്ട കീലിംഗിനോട് മകള്‍ ഷെല്ലിയാണ് ഓട്ടത്തെ കുറിച്ച് പറഞ്ഞത്. അന്ന് തുടങ്ങിയ ആ ഓട്ടം ഇന്നും നിര്‍ത്താതെ തുടര്‍ന്നു.