90 അഫ്ഗാന്‍കാരെ വിട്ടയയ്ക്കാമെന്ന് ബ്രിട്ടന്‍

Webdunia
വ്യാഴം, 30 മെയ് 2013 (17:02 IST)
PRO
PRO
അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സൈനികത്താവളമായ ക്യാമ്പ് ബാസ്റ്റണില്‍ കസ്റ്റഡിയിലായിരുന്ന 90 അഫ്ഗാന്‍കാരെ വിട്ടയയ്ക്കാമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇവരെ കസ്റ്റഡിയില്‍വെച്ചത് നിയമവിരുദ്ധമാണെന്നാരോപിച്ച് അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് നടപടി.

85 പേരെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നുവെന്ന് രേഖകള്‍സഹിതം ബിബിസി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് ചാര്‍ജ്‌ചെയ്യാതെ 14 മാസം തങ്ങളെ കസ്റ്റഡിയില്‍വെച്ചത് നിയമവിരുദ്ധമാണെന്ന് ഇവരില്‍ എട്ടുപേര്‍ വ്യക്തമാക്കിയിരുന്നു.

ഇവരെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് സേനയെ അപകടത്തിലാക്കുമെന്ന് പ്രതിരോധസെക്രട്ടറി ഫിലിപ്പ് ഹേമന്‍ഡ് പറഞ്ഞു.