90കാരന്‍ ഭര്‍ത്താവിനെ 15കാരി ബെഡ്‌റൂമില്‍ കയറ്റിയില്ല

Webdunia
ചൊവ്വ, 8 ജനുവരി 2013 (17:07 IST)
PRO
PRO
സൌദി അറേബ്യയില്‍ 90കാരന് 15കാരിയെ വിവാഹം ചെയ്തുകൊടുത്ത സംഭവത്തില്‍ വന്‍ പ്രതിഷേധം. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. കനത്ത സ്ത്രീധനത്തുക നല്‍കിയാണ് 90കാരന്‍ 15 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തത്.

പെണ്‍കുട്ടിയുടെ പിതാന്‍ യമന്‍ പൌരനാണ്. മാതാവ് സൌദിക്കാരിയും. 17,500 യു എസ് ഡോളറാണ് താന്‍ സ്ത്രീധനമായി നല്‍കിയതെന്ന് ‘വരന്‍’ അവകാശപ്പെടുന്നു. എന്നാല്‍ വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ കയറ്റിയില്ല. 90കാരനെ കണ്ട് ഭയന്ന പെണ്‍കുട്ടി രണ്ട് ദിവസം ഇയാളെ കിടപ്പുമുറിയിലേക്ക് പ്രവേശിപ്പിച്ചതേയില്ല. തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

തന്റെ വിവാഹം നിയമപരമാണെന്നാണ് 90 കാരന്‍ അവകാശപ്പെടുന്നത്. അതിനാല്‍ ഒന്നുകില്‍ പെണ്‍കുട്ടിയെ വിട്ടുതരണം. അല്ലെങ്കില്‍ താന്‍ നല്‍കിയ തുക തിരിച്ചുതരണം എന്നും ഇയാള്‍ ആവശ്യപ്പെട്ടു.