ലോകത്ത് കുടിവെള്ളമില്ലാതെ നരകിക്കുന്നവര്‍ 74.8 കോടി. ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തിറക്കിയ 'ഗ്ലാസ് 2014' എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്ക് ഉള്ളത്.
180 കോടി ആള്‍ക്കാര്‍ തുറസായ സ്ഥലത്തെ മലിനജലം ദൈനംദിനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. ലോകത്തില്‍ 250 കോടി ആള്‍ക്കാര്‍ മല-മൂത്രവിസര്‍ജനം നടത്തുന്നത് തുറസായ ഇടങ്ങളിലാണെന്നും ഗ്രാമപ്രദേശങ്ങളില്‍ പത്തില്‍ ആറുപേര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൌകര്യങ്ങളില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശുദ്ധജലവും, ശുചിത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും ലോകാരോഗ്യ സംഘടന പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 230 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കിയെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.