നവജാത ശിശുവിനെ ബാഗിലാക്കി കടത്താൻ ശ്രമം; സ്‌ത്രീ പിടിയില്‍

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (16:20 IST)
നവജാത ശിശുവിനെ ഹാന്‍ഡ്‌ ബാഗിലാക്കി കടത്താൻ ശ്രമിച്ച സ്‌ത്രീ പിടിയില്‍. മനിലയിലെ നിനോയ് അഖ്വിനോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. യുഎസ് സ്വദേശിയായ ജനിഫർ ടാൽബോട്ട് (43) എന്ന സ്‌ത്രീയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. മതിയായ രേഖകള്‍ ഇല്ലാതെയാണ് ജനിഫര്‍ വിമാനത്താവളത്തില്‍ എത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ സുരക്ഷാ സംഘം സ്‌ത്രീയുടെ കൈവശമുണ്ടായിരുന്ന  വലിയ ബാഗ് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.

സ്‌ത്രീയുടെ കുഞ്ഞല്ല ഇതെന്നാണ് പരിശോധനയില്‍ കണ്ടെത്തി. കുഞ്ഞ് ഏതു രാജ്യത്തെതാണെന്നു സംബന്ധിച്ചു യാതൊരു വിവരവും ലഭ്യമല്ല. ഇതോടെ യുവതിയെ കസ്‌റ്റഡിയിലെടുത്ത് ശക്തമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന് ആറു ദിവസം മാത്രമേ പ്രായമുള്ളു എന്ന് വ്യക്തമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article