നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഇരുന്നൂറ് വിദ്യാര്‍ഥിനികളില്‍ അറുപതു പേര്‍ തീവ്രവാദി കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു. ബോര്‍ണോ സ്‌റ്റേറ്റിലെ ബൊംബാവോയില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്ന സേനാ വിഭാഗം ബൊംബാവോയിലെ തീവ്രവാദി കേന്ദ്രം വളഞ്ഞിരുന്നു. തീവ്രവാദികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ സാഹസികമായി രക്ഷപ്പെട്ടത്. സൈന്യം ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ തീവ്രവാദികള്‍ മതം മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ വില്‍ക്കാനാണ് തങ്ങളുടെ തീരുമാനമന്ന് വീഡിയോയിലൂടെ ബൊക്കാഹറം അറിയിച്ചിരുന്നു.