വില്യം ബ്രാഡ്‌ലി ബാങ്കസ്റ്റണ്‍ (47) എന്ന യുഎസുകാരന്‍ പ്രത്യേക രീതിയില്‍ പ്രശസ്തി നേടിയ വ്യക്തിയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹം ജയില്‍വാസം നടത്തിയത് 99 തവണയാണ്!
അലാബാമയിലെ മൊബൈല്‍ കൌണ്ടി ജയിലില്‍ ബാങ്കസ്റ്റണ്‍ കുറഞ്ഞത് 99 തവണയെങ്കിലും കയറിയിറങ്ങിക്കാണുമെന്ന് ‘ഡെയ്‌ലി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ തവണയും മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് ഇദ്ദേഹത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
ബാങ്കസ്റ്റണിനെതിരെയുള്ള ഏറ്റവും പുതിയ കുറ്റം ഗാര്‍ഹിക പീഡനവും അറസ്റ്റിനെ പ്രതിരോധിക്കലുമാണെന്ന് ‘ദ പ്രസ്-രജിസ്റ്റര്‍’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തൊണ്ണൂറ്റിയേഴാമത്തെ ജയില്‍ സന്ദര്‍ശനസമയത്ത് പ്രസ്-രജിസ്റ്റര്‍ ഇദ്ദേഹവുമായി ഒരു അഭിമുഖം നടത്തിയിരുന്നു.
രണ്ടാഴ്ച കഴിഞ്ഞ് അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴേക്കും ബാങ്കസ്റ്റണ്‍ വീണ്ടും ജയിലിലായിരുന്നു! എന്തായാലും ഇദ്ദേഹം സൃഷ്ടിക്കുന്ന ജയില്‍ സന്ദര്‍ശന ചരിത്രം ആരും ഉടനെയൊന്നും മാറ്റിയെഴുതില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം!